കേരളം

രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; മഴ തുടരും

വടക്കൻ ജില്ലകളിൽ ഇന്ന് വീണ്ടും മഴക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നത്. മൂന്നു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

മഴക്കെടുതിയിൽ ഇതുവരെ 92 പേർ മരണപ്പെട്ടു. 38 പേരെ കാണാതായിട്ടുണ്ട്. 1243 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,24,506 പേരുണ്ട്. 1057 വീടുകൾ പൂർണ്ണമായും 11,142 വീടുകൾ ഭാഗികമായും നശിച്ചു. 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button