Top Newsകൈപ്പമംഗലം

കയ്പമംഗലം മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങൾ സ്മാർട്ടാകുന്നു

എല്ലാ സർക്കാർ വിദ്യാലയങ്ങളിലേയും യുപി വിഭാഗം ക്ലാസ്മുറികൾ പൂർണ്ണമായും സ്മാർട്ട് ആകും

കയ്പമംഗലം നിയോജകമണ്ഡലത്തിലെ പ്രാഥമികതലം മുതൽ ഹൈസ്‌കൂൾ വരെയുള്ള എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക്കാകുന്നു. ഇതിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലേക്ക് 1.4 കോടി രൂപ ചിലവഴിച്ച് 333 ലാപ്‌ടോപ്പുകൾ, 142 എൽസിഡി പ്രൊജക്ടറുകൾ, 333 സ്പീക്കറുകൾ തുടങ്ങിയവ വിതരണം ആരംഭിച്ചു കഴിഞ്ഞു. 

മണ്ഡലത്തിലെ 36 ക്ലാസ് മുറികളാണ് ആണ് ഇത്തരത്തിൽ ആദ്യമായി സ്മാർട്ട് ആകുന്നത്. നിയോജകമണ്ഡലത്തിലെ എല്ലാ സർക്കാർ വിദ്യാലയങ്ങളിലേയും യുപി വിഭാഗം ക്ലാസ്മുറികളും സമ്പൂർണ്ണമായും സ്മാർട്ട് ആകും. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ 2017-18 ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 22.5 8 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. സർക്കാർ ഏജൻസിയായ കെൽട്രോൺ ആണ് പദ്ധതി നിർവഹണ ഏജൻസി. ഇതിനാവശ്യമായ സാങ്കേതിക സാമഗ്രികളെല്ലാം വിദ്യാലയങ്ങളിൽ എത്തിക്കഴിഞ്ഞു. ഇതോടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കുന്നതിൽ കയ്പമംഗലം നിയോജകമണ്ഡലം സംസ്ഥാനത്ത് തന്നെ ഏറ്റവും മുന്നിട്ടു നിൽക്കുന്ന മണ്ഡലം ആയി മാറും. 

 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button