Top Newsചെന്ത്രാപ്പിന്നി

വെള്ളക്കെട്ട് പ്രദേശങ്ങൾ എം എൽ എയും ജില്ലാ കളക്ടറും സന്ദർശിച്ചു

എടത്തിരുത്തി പഞ്ചായത്ത് ആറാം വാർഡ് കോഴിത്തുമ്പ് പ്രദേശത്തെ വെള്ളക്കെട്ട് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയും ജില്ലാ കളക്ടർ എസ് ഷാനവാസും സന്ദർശിച്ചു. മഴ ശമിച്ചിട്ടും കോഴിത്തുമ്പ് പ്രദേശത്തെ വെള്ളക്കെട്ടിന് ഇതുവരെ കുറവ് വന്നിട്ടില്ല. വളരെ സാവധാനമാണ് അവിടെ വെള്ളം ഇറങ്ങിക്കൊണ്ടിരിക്കുന്നത്. 

വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ട നടപടികൾക്ക് പഞ്ചായത്ത് ഭരണ സമിതിയെയും ഇറിഗേഷൻ ഡിപ്പാർട്ട്മെൻറിനെയും ചുമതലപ്പെടുത്തി. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ്, വൈസ് പ്രസിഡൻറ് എ വി സതീശ്, വാർഡ് മെമ്പർ എ കെ ജമാൽ, വി കെ ജ്യോതിപ്രകാശ് തുടങ്ങിയവർ അനുഗമിച്ചു. 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button