Top Newsകൈപ്പമംഗലംചെന്ത്രാപ്പിന്നിവാർത്തകൾ

ചെന്ത്രാപ്പിന്നിയിലും പെരിഞ്ഞനത്തും കളക്ഷൻ സെൻറർ

മലബാറിലെ ദുരന്തമേഖലയിലെ ജനങ്ങൾക്കായി അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിനുള്ള കളക്ഷൻ പോയിൻറുകൾ ചെന്ത്രാപ്പിന്നിയിലും പെരിഞ്ഞനത്തും ആരംഭിച്ചു.

പെരിഞ്ഞനം കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള കളക്ഷൻ സെന്റർ‌, പെരിഞ്ഞനം സെൻററിലാണുള്ളത്.  വിവരങ്ങൾ അറിയിച്ചാൽ സാധനങ്ങൾ വീട്ടിൽ വന്ന് കളക്ട്‌ ചെയ്യുന്നതാണെന്ന്‌ കൂട്ടായ്മ പ്രതിനിധി നസീർ പുഴങ്കരയില്ലത്ത്‌ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്‌ നസീർ പുഴങ്കരയില്ലത്ത്‌ (8129812255), കെ വി ഉല്ലാസ്‌ (9388658108) എന്നിവരെ ബന്ധപ്പെടുക.

ചെന്ത്രാപ്പിന്നിയിലെ കളക്ഷൻ സെൻറർ അമ്മ മെഡിക്കൽസിന് സമീപമുള്ള താജ് ഇവൻറ്സ് ഓഫീസിലാണ് ആരംഭിച്ചിരിക്കുന്നത്. ചെന്ത്രാപ്പിന്നി കളക്ഷൻ സെൻററുമായി 7559978144, 9745925058 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ശേഖരിക്കുന്ന വസ്തുക്കൾ മലബാർ മേഖലയിലേക്ക് നേരിട്ട് എത്തിക്കുന്നതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button