Top Newsകേരളംവാർത്തകൾ

എമർജൻസി ടോൾഫ്രീ 112 പ്രവർത്തനം തുടങ്ങി

പൊതുജനങ്ങൾക്ക് അടിയന്തിര സഹായം ലഭ്യമാകാൻ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം ഇന്നു മുതൽ പ്രവർത്തനം തുടങ്ങി. 112 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചാൽ എത്രയും പെട്ടെന്ന് പോലീസ് സഹായം ലഭ്യമാകും.

രാജവ്യാപകമായി ഒറ്റ നമ്പർ ഏർപ്പെടുത്തുന്നതിൻറെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവിൽ വന്നത്.  ഇനി എല്ലാ ആവശ്യങ്ങൾക്കും 112 എന്ന നമ്പർ ഡയൽ ചെയ്താൽ മതിയാകും. സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമാൻറ് സെൻററിന് മനസ്സിലാക്കാൻ സാധിക്കും. 

112 ഇന്ത്യ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും സേവനം ഉപയോഗപ്പെടുത്താം. ഈ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാൽ പോലീസ് ആസ്ഥാനത്തെ കമാൻഡ് സെൻററിൽ സന്ദേശം ലഭിക്കും. അവിടെ നിന്ന് തിരിച്ചുവിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.

via: Deepika, PRD Kerala

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button