Top Newsചെന്ത്രാപ്പിന്നി

മൂന്നുലക്ഷത്തിൻറെ സാധനങ്ങൾ സമാഹരിച്ച് ഫ്രണ്ട്സ് ഫോർ എവർ

പ്രളയവും ഉരുൾപൊട്ടലും മൂലം ദുരിതമനുഭവിക്കുന്ന മലബാറിലെ ജനങ്ങൾക്ക് ഫ്രണ്ട്സ് ഫോർ എവർ വാട്ട്സ്ആപ്പ് കൂട്ടായ്മ  ലക്ഷം രൂപയുടെ സാധനങ്ങൾ സമാഹരിച്ച് നൽകി. 

കൂട്ടായ്മയിലെ അംഗമായ മുൻ കൈപ്പമംഗലം എസ് ഐയും നിലവിലെ മലപ്പുറം കോട്ടക്കൽ എസ് ഐയുമായ റിയാസ് ചാക്കേരി ചൊവ്വാഴ്ച വൈകീട്ടോടെ വീടുകൾ ശുചീകരിക്കുന്നതിന് ഫസ്റ്റ് എയ്ഡ് ബോക്സ് ഉൾപ്പെടെ 21 ഇന സാധന സാമഗ്രികൾ ആവശ്യമാണെന്ന് ഒരു പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സാധനങ്ങൾ ശേഖരിച്ചും പോരാത്തവ വാങ്ങിച്ചു എത്തിച്ചത്. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ, പോലീസ് ഉദ്യോഗസ്ഥൻമാർ, മാധ്യമ പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിലെ വിവധ തുറകളിലുള്ള നിരവധി പേരാണ് കൂട്ടായ്മയിൽ ഉള്ളത്. 

രാജു ശാന്തി കാരാപ്പിള്ളി, പി എം നൗഷാദ്, ഹരി ലോറ, വാഹിദ് റൂബിയാൻ, അബ്ദുൽ അസീസ് ചളിങ്ങാട്, നൗഫൽ ചെന്ത്രാപ്പിന്നി, മജീദ്, ഷമീർ ചെന്ത്രാപ്പിന്നി, സക്കീർ കൂരിക്കുഴി, ഷിയാസ് വനിത, റഷീദ് പെരുന്തറ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമാഹരണ പ്രവർത്തനങ്ങൾ നടത്തിയത്.

via: Nadan Varthakal, Deepika

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button