Breaking NewsTop Newsചെന്ത്രാപ്പിന്നിവാർത്തകൾ
Trending

ദുരിതമഴ : വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു

ചെന്ത്രാപ്പിന്നി ഈസ്റ്റിൽ വൈദ്യുതി ബന്ധം ഭാഗികമായി പുന:സ്ഥാപിച്ചു. ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാൽ വെള്ളക്കെട്ട് കാര്യമായി കുറഞ്ഞിട്ടുണ്ട്.

ചെന്ത്രാപ്പിന്നി ഈസ്റ്റ് അപ്ഡേറ്റ്സ്

New Updates
15-08-2019 06.00PM

വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു

ചെന്ത്രാപ്പിന്നി ഈസ്റ്റിൽ വൈദ്യുതി ബന്ധം ഭാഗികമായി പുന:സ്ഥാപിച്ചു. ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാൽ വെള്ളക്കെട്ട് കാര്യമായി കുറഞ്ഞിട്ടുണ്ട്.

15-08-2019 08.00AM

മഴ കുറഞ്ഞു; വെള്ളം ഇറങ്ങുന്നു

കോഴിത്തുമ്പ് മേഖലയിലെ വെള്ളക്കെട്ട് കുറയുന്നു. ഇന്ന് രാവിലെയുള്ള തെളിഞ്ഞ കാലാവസ്ഥ തുടർന്നാൽ വെള്ളക്കെട്ടിന് കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

14-08-2019 07.00AM

വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചിട്ടില്ല

വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ ചെന്ത്രാപ്പിന്നി ഈസ്റ്റിൽ ഇതുവരെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചിട്ടില്ല. ഇന്നലെ രാത്രി പുന:സ്ഥാപിക്കുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ആളുകൾ വെള്ളത്തിലിറങ്ങാനുള്ള സാധ്യത മുൻ നിറുത്തി ഇതുവരെ വൈദ്യുതി കണക്ഷൻ നൽകിയിട്ടില്ല. 

13-08-2019 08.00AM

മഴ ശക്താമായേക്കും

ഇന്ന് മുതൽ മൂന്നു ദിവസത്തേക്ക് മഴ ശക്തമായേക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ ചെന്ത്രാപ്പിന്നി ഈസ്റ്റിലെ മുഴുവൻ ആളുകളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നു. 

12-08-2019 08.00AM

വെള്ളം കുറഞ്ഞിട്ടില്ല

ഇന്നലെ മഴക്ക് കുറവുണ്ടായെങ്കിലും ചെന്ത്രാപ്പിന്നി ഈസ്റ്റിൽ കാര്യമായി വെള്ളം കുറഞ്ഞിട്ടില്ല. മധുരംപുള്ളി, കോഴിത്തുമ്പ് പ്രദേശങ്ങളിൽ ഇപ്പോഴും കാര്യമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്.

11-08-2019 11.00AM

ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ്

ചെന്ത്രാപ്പിന്നി ഹൈസ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനമാരംഭിച്ചു. എടത്തിരുത്തി പഞ്ചായത്തിൽ ഇതുവരെ ആകെ ആറു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

11-08-2019 11.00AM

വെള്ളം ഇറങ്ങുന്നു

ഇന്ന് രാവിലെ മുതൽ അൽപ്പം വെയിൽ കാണുന്നതിനാൽ വെള്ളം ഇറങ്ങിക്കൊണ്ടിരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button