Top Newsചെന്ത്രാപ്പിന്നിവാർത്തകൾ

ചാമക്കാല ക്യാമ്പിൽ 380 ആളുകൾ

ചാമക്കാല മാപ്പിള സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ, 83 കുട്ടികളടക്കം 380 ആളുകളാണുള്ളത്‌. ചെന്ത്രാപ്പിന്നി ഈസ്റ്റ്‌ കോഴിത്തുമ്പ്‌, മഠത്തിക്കുളം പ്രദേശത്തുള്ളവരാണ്‌ ക്യാമ്പിൽ കൂടുതലായുള്ളത്‌. എടത്തിരുത്തി പഞ്ചായത്തിലെ 7, 8, 9, 10 വാർഡുകളിലുള്ള ആളുകളും ക്യാമ്പിലുണ്ട്‌.

അഞ്ച്‌ ദിവസത്തിലധികമായി ചാമക്കാല സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ്‌ തുടങ്ങിയിട്ട്‌. തുടക്കത്തിൽ 27 പേരാണ്‌ ക്യാമ്പിൽ ഉണ്ടായിരുന്നതെങ്കിലും മഴക്കെടുതിയുടെ ആഘാതം കൂടിയതോടെ കൂടുതൽ ആളുകൾ ക്യാമ്പിലേക്ക്‌ എത്തുകയാണുണ്ടായത്‌. വില്ലേജ്‌ ഓഫീസർ ഷക്കീറിന്റെ നേതൃത്വത്തിൽ ക്യാമ്പിലെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു. ന്യൂനപക്ഷ കോൺഗ്രസ്സ്‌ തൃശൂർ ജില്ലാ ചെയർമാൻ നൗഷാദ്‌ ആറ്റുപറമ്പത്ത്‌ ക്യാമ്പ്‌ അംഗങ്ങൾക്ക്‌ വസ്ത്രങ്ങളും പുതപ്പുകളും വിതരണം ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button