Top Newsകൈപ്പമംഗലംവാർത്തകൾ

കൊടുങ്ങല്ലൂരിൽ കളക്ഷൻ സെന്റർ

പ്രളയബാധിതർക്കായി കൊടുങ്ങല്ലൂർ താലൂക്കിന്റെ ആഭിമുഖ്യത്തിൽ കളക്ഷൻ സെന്റർ ആരംഭിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ നിർദ്ദേശമനുസരിച്ചാണിത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ മൈതാനിയിൽ ആരംഭിച്ച കളക്ഷൻ സെന്റർ രാവിലെ 9 മണി മുതൽ 7 മണി വരെ കൊടുങ്ങല്ലൂർ തഹസിൽദാർ രേവയുടെ നേതൃത്വത്തിൽ പ്രവർത്തിക്കും.

എംഎൽഎമാരായ ഇ.ടി ടൈസൺ മാസ്റ്റർ, അഡ്വ. വി.ആർ സുനിൽ കുമാർ, കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, മറ്റു ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌ക്കാരിക പ്രവർത്തകർ എന്നിവരുടെ പിന്തുണയോടെയാണ് സെന്ററിന്റെ പ്രവർത്തനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button