Top Newsകൈപ്പമംഗലംവാർത്തകൾ

കൈപ്പമംഗലത്തിന്റെ കൈത്താങ്ങുമായി ‘കൈപ്പമംഗലം ഫോഴ്സ്‌’ നിലമ്പൂരിലെത്തി

കൈപ്പമംഗലത്ത്‌ നിന്ന് സമാഹരിച്ച അവശ്യസാധനങ്ങളുമായി കൈപ്പമംഗലം ഫോഴ്സ്‌ യുവജന കൂട്ടായ്മ നിലമ്പൂരിലെ ദുരിതബാധിത പ്രദേശങ്ങളിലെത്തി. കൈപ്പമംഗലം ഫോഴ്സ്‌ എന്ന വാട്ട്സ്‌ആപ്പ്‌ ഗ്രൂപ്പിലൂടെയാണ്‌ പ്രദേശത്തെ യുവാക്കൾ വിഭവസമാഹരണം നടത്തിയത്‌.

പ്രത്യാശജനകമായ വലിയ പിന്തുണയാണ്‌ നാട്ടുകാരിൽ നിന്ന് ലഭിച്ചത്‌. വിദ്യാർത്ഥികളും യുവാക്കളുമടങ്ങുന്ന നിരവധി പേരാണ്‌ മൂന്നുപീടിക വാട്ടർഡാൻസ്‌ കാർ സർവ്വീസ്‌ സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ കളക്ഷൻ സെന്ററിൽ അവശ്യസാധനങ്ങൾ എത്തിച്ചത്‌‌. പി എസ്‌ ഷാഹിർ, ഷബീർ, പ്രണവ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

ബുധനാഴ്ച രാവിലെ നിലമ്പൂരിലെത്തിയ സംഘം, ദുരിതബാധിത മേഖലയിലെ വീടുകളിലേക്ക്‌ വിഭവങ്ങൾ എത്തിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button