Top Newsകൈപ്പമംഗലം
ബലിപെരുന്നാൾ ആഘോഷിച്ചു
ത്യാഗോജ്ജ്വല സ്മരണയിൽ നാടെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു. മഴക്കെടുതി ഭീതി വിട്ടൊഴിയാതെയാണ് ആളുകൾ പെരുന്നാൾ നമസ്കാരത്തിനെത്തിയത്.
ചെന്ത്രാപ്പിന്നി ഈസ്റ്റ് എം എച്ച് എം ജുമാ മസ്ജിദിൽ ജാബിർ സഖാഫി അൽ അസ്ഹരിയും, ചിറക്കൽ ജുമാ മസ്ജിദിൽ അബ്ദു സമദ് സഖാഫിയും ചാമക്കാല ജുമാ മസ്ജിദിൽ ശുഹൈബ് ഹുദവിയും കൂരിക്കുഴി ജുമാ മസ്ജിദിൽ സലാം സഖാഫിയും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.