Top Newsകൈപ്പമംഗലംവാർത്തകൾ

കയ്പമംഗലത്ത് കനോലി കനാൽ കരകവിഞ്ഞു

കയ്പമംഗലത്ത് കനോലി കനാൽ കരകവിഞ്ഞു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി തുടങ്ങി. തീരദേശത്ത് തോടും ചിറകളും നിറഞ്ഞതോടെ പടിഞ്ഞാറൻ മേഖലയും കനോലി കനാൽ കരകവിഞ്ഞതോടെ കിഴക്കൻ മേഖലയും പ്രളയ ഭീതിയിലായി.

ഇന്നലെ ഉച്ചമുതൽ മഴക്ക് അല്പം കുറഞ്ഞതോടെ പടിഞ്ഞാറൻ മേഖലയിലെ വെള്ളക്കെട്ടിന് കുറവ് വന്നിരുന്നു. ഇന്ന് രാവിലെ വീണ്ടും മഴ കനത്തതോടെ വെള്ളക്കെട്ട് രൂക്ഷമായി. കനോലി കനാൽ നിറഞ്ഞ് സമീപത്തെ പറമ്പുകളിലേക്ക് വെള്ളം പരന്ന് തുടങ്ങി. പുഴയിൽ വെള്ളം പതിയെ ഉയർന്നു വരികയാണെന്ന് പരിസരവാസികൾ പറയുന്നു.

പ്രളയം മുന്നിൽ കണ്ട് പ്രദേശവാസികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി തുടങ്ങി. കൂടുതൽ ക്യാമ്പുകൾ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. എടത്തിരുത്തി, പെരിഞ്ഞനം, കയ്പമംഗലം , മതിലകം പഞ്ചായത്തുകളിലായി 8 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

via : https://circle.page/post/1058121?utm_source=amp&utm_medium=more&utm_campaign=amp

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button